
കണ്ണൂർ: സിപിഎം യുവനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നത്. റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam