ടി നസറുദ്ദീന്‍റെ കടയില്‍ റെയ്ഡ്; പ്രതിഷേധവുമായി വ്യാപാരികള്‍, കടകള്‍ അടച്ചിടുമെന്ന് വെല്ലുവിളി

Published : Jun 15, 2019, 12:11 PM IST
ടി നസറുദ്ദീന്‍റെ കടയില്‍ റെയ്ഡ്; പ്രതിഷേധവുമായി വ്യാപാരികള്‍, കടകള്‍ അടച്ചിടുമെന്ന് വെല്ലുവിളി

Synopsis

പരിശോധനയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തി. ലൈസൻസിന്‍റെ പേരിൽ പരിശോധന പാടില്ലെന്ന 1990-ലെ  മുൻസിഫ് കോടതിയുടെ ഇൻജക്ഷനുണ്ടെന്നാണ് നസറുദ്ദീന്‍റെ വാദം. 


വ്യാപാരി വ്യവസായി ഏകേപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍റെ കടയില്‍ റെയ്ഡ്. ലൈസൻസ് പുതുക്കാത്തതിനെത്തുടർന്ന് നഗരസഭാ അധികൃതരാണ് പരിശോധന നടത്തുന്നത്. അതേസമയം പരിശോധനയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തി. ലൈസൻസിന്‍റെ പേരിൽ പരിശോധന പാടില്ലെന്ന 1990-ലെ  മുൻസിഫ് കോടതിയുടെ ഇൻജക്ഷനുണ്ടെന്നാണ് നസറുദ്ദീന്‍റെ വാദം. 

പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. പൊലീസിനേയും നഗരസഭാ ഉദ്യോഗസ്ഥരേയും  വെല്ലുവിളിച്ച് വ്യാപാരികൾ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചു.  കട പൂട്ടാൻ അനുവദിക്കില്ലെന്നും കട പൂട്ടിയാൽ മൊത്തം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും
സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി