മഴയുടെ ശക്തി കുറയുന്നു; ആന്ധ്രയിലും തെലങ്കാനയിലും പ്രളയത്തിൽ 35 മരണം

Published : Oct 15, 2020, 02:11 PM ISTUpdated : Oct 15, 2020, 04:04 PM IST
മഴയുടെ ശക്തി കുറയുന്നു; ആന്ധ്രയിലും തെലങ്കാനയിലും പ്രളയത്തിൽ  35 മരണം

Synopsis

ആന്ധ്രയിലും തെലുങ്കാനയിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഹൈദരാബാദിൽ മാത്രം പതിനെട്ടു പേർ മരിച്ചു. നഗരം പൂർണ്ണമായി വെള്ളത്തിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് വടക്കൻ കേരളത്തിൽ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. തൃശ്ശൂർ പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിൽ സ്ഥിതി ചെയ്തിരുന്ന തീവ്രന്യൂനമർ‍ദ്ദം മഹാരാഷ്ട്രയിൽ പ്രവേശിച്ചു. ഇന്ന് ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കും. കേരളതീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല.

അതേസമയം ആന്ധ്രയിലും തെലുങ്കാനയിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഹൈദരാബാദിൽ മാത്രം പതിനെട്ടു പേർ മരിച്ചു. നഗരം പൂർണ്ണമായി വെള്ളത്തിലാണ്. മതിലുകളും വീടും തകർന്നാണ് മരണങ്ങളിൽ അധികവും. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവുവുമായും ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു. 

സാധ്യമായ എല്ലാ സഹായവും സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യുനമർദ്ദം ആണ് പേമാരിക്ക് കാരണമായത്. ന്യുന മർദ്ദം ശക്തി കുറഞ്ഞു ഇപ്പോൾ മധ്യ മഹാരാഷ്ട്രക് മുകളിൽ സ്ഥിതിചെയ്യുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ