
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് കരുതല്‍ ആവശ്യമുള്ള അനേകം പേർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്താല്‍ മാത്രം ജീവൻ നിലനിർത്തുന്ന, എറണാകുളം ഏലൂരിലെ രാജപ്പൻ അത്തരത്തിലൊരാളാണ്. ലോക്ക് ഡൗണ്‍ എത്ര നീണ്ടാലും തന്‍റെ ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും മുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് രാജപ്പൻ.
സ്വന്തമായി പ്രാണവായു വലിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് രാജപ്പൻ. രണ്ട് ദിവസമേ ആയുസ്സുള്ളു എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഈ മനുഷ്യൻ, കഴിഞ്ഞ അഞ്ച് വർഷമായി ഓക്സിജൻ ടാങ്കുകളുടെ സഹായത്തോടെ ജീവിതത്തോട് പൊരുതുകയാണ്. ഓരോ മാസവും 10 ഓക്സിജൻ ടാങ്കുകളാണ് രാജപ്പന് വേണ്ടത്. ഇതില്‍ അഞ്ചെണ്ണം ഏലൂർ നഗരസഭ സൗജന്യമായി നല്‍കുന്നുണ്ട്. ബാക്കി സ്വന്തമായി വാങ്ങണം.
ശുചീകരണ തൊഴിലാളിയായ ഭാര്യ ഓമനയ്ക്കൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് രാജപ്പൻ കഴിയുന്നത്. ഇതുവരെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവായി. ഇപ്പോള്‍ വൃക്കരോഗവും പതിയെ പിടിമുറുക്കിത്തുടങ്ങിയതോടെ, മുന്നോട്ടുള്ള ജീവിതത്തിന് രാജപ്പന് സുമനസ്സുകളുടെ സഹായം തേടുകയാണ്.
രാജപ്പന്റെ അക്കൗണ്ട് വിവരങ്ങൾ:
പേര്: രാജപ്പൻ കെ
SBI അക്കൗണ്ട് നമ്പർ: 322 117 970 10
IFSC കോഡ്: SBIN 00 10 110
SBI കളമശ്ശേരി ശാഖ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam