അഞ്ചുവര്‍ഷം ബിജെപിക്ക് അവസരം തന്നാൽ 45 ദിവസത്തിനുള്ളിൽ അഞ്ചുവര്‍ഷം ചെയ്യാനുള്ളതിന്‍റെ ബ്ലൂ പ്രിന്‍റ് പുറത്തുവിടും; രാജീവ് ചന്ദ്രശേഖര്‍

Published : Nov 15, 2025, 02:12 PM IST
rajeev chandrashekar

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ എൻഡിഎയുടെ പ്രചാരണ ക്യാമ്പയിന്‍റെ ലോഗോ പുറത്തിറക്കി. അഞ്ചു വര്‍ഷം ബിജെപിക്ക് അവസരം തന്നാൽ 45 ദിവസത്തിനകം അഞ്ചു വര്‍ഷം ചെയ്യാനുള്ളതിന്‍റെ ബ്ലൂ പ്രിന്‍റ് പുറത്തുവിടുമെന്നും ചടങ്ങിൽ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

തൃശൂര്‍: തൃശൂര്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ക്യാമ്പയിന് തുടക്കമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എൻഡിഎയുടെ പ്രചാരണ ക്യാമ്പയിന്‍റെ ലോഗോ പുറത്തിറക്കി. ഇടതും വലതും മതിയായി ഇനി വരണം ബിജെപി, മാറാത്തത് മാറും, എൻഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ. ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്നത് വ്യക്തമായ സന്ദേശമാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എൻഡിഎ സര്‍ക്കാര്‍ മോദിയുടെ നേതൃത്തിൽ രാഷ്ട്രീയ സംസ്കാരത്തിന് മാറ്റം കൊണ്ടുവന്നു.

 അതുകൊണ്ടാണ് ബിഹാറിൽ തുടർ ഭരണമുണ്ടായത്. ബിഹാർ ജനങ്ങൾ കൃത്യമായ സന്ദേശമാണ് നൽകിയത്. വികസന രാഷ്ട്രീയത്തിന്‍റെ സമയമാണ് ഇനി. വികസിത കേരളത്തിനായി ബിജെപി വരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. തലസ്ഥാനമായ തിരവനന്തപുരത്ത് 204 കോളനികളിൽ കുടിവെള്ളമില്ല, മാലിന്യ സംസ്കരണ സംവിധാനമില്ല. എന്നിട്ടും പറയുന്നത് അതിദരിദ്ര മുക്ത സംസ്ഥാനമെന്നാണ്. അഞ്ചുവര്‍ഷം ബിജെപിക്ക് അവസരം തന്നാൽ 45 ദിവസത്തിനകം അഞ്ചുവര്‍ഷം ചെയ്യാനുള്ളതിന്‍റെ ബ്ലൂ പ്രിന്‍റ് പുറത്തുവിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി -ബിഡിജെഎസ് തര്‍ക്കങ്ങളെല്ലാം പരിഹാരമായെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ എൻഡിഎ നേരിടുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം