ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; ഫോൺസംഭാഷണം പുറത്ത്

Published : May 30, 2025, 11:20 PM ISTUpdated : May 30, 2025, 11:47 PM IST
ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; ഫോൺസംഭാഷണം പുറത്ത്

Synopsis

കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. . 

കൊച്ചി: ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കല്ലുവെട്ടുന്നതിനെതിരെ പോലീസ് എടുത്ത നടപടിയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ ഫോണിൽ വാഗ്വാദം ഉണ്ടായത്.

സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ഥലംമാറ്റം. അഞ്ചുമാസം മുൻപാണ് സജികുമാർ രാമമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ സിപിഎം കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഏരിയ സെക്രട്ടറി രതീഷ് സി.ഐ യുടെ അച്ഛനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു. അതേസമയം ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ സജികുമാറിനെതിരെ എസ്.പി ക്ക് പരാതി നൽകിയിരുന്നു എന്നും ഇപ്പോഴത്തെ സ്ഥലംമാറ്റം നടപടിയെക്കുറിച്ച് യാതൊന്നും അറിയില്ല എന്നുമാണ് പി.ബി. രതീഷ് പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ