വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

By Web TeamFirst Published Jun 29, 2019, 3:45 PM IST
Highlights

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികള്‍ക്ക്  ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 13.908 കിലോ ലിറ്റര്‍ മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു,

തിരുവനന്തപുരം: കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനുമാണ് ചെന്നിത്തല   കത്തയച്ചത്. 

കേരളത്തിന്റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 13.908 കിലോ ലിറ്റര്‍ ആയിരുന്നത് കേന്ദ്രം 9284 ലിറ്ററായി വെട്ടിക്കുറച്ചു. ഇതോടെ കേരളത്തിലെ 98 ശതമാനം പേര്‍ക്കും മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ അവഗണന സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നടപടിയാണ്. 

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികള്‍ക്ക്  ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട്, നേരത്തെ ഉണ്ടായിരുന്ന 13.908 കിലോ ലിറ്റര്‍ മണ്ണെണ്ണ  പുനഃസ്ഥാപിക്കണമെന്ന്  പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 

click me!