'പിടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റ് , മാപ്പ് ചോദിക്കണം' : രമേശ് ചെന്നിത്തല

By Web TeamFirst Published Jul 10, 2022, 12:32 PM IST
Highlights

ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന KKരമയെ അപമാനിച്ചതും തെറ്റ്. പ്രസ്താവന പിൻവലിക്കണം,മാപ്പ് ചോദിക്കണം.
 

തൃശ്ശൂര്‍; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭിലെത്തിയ കെകെ രമേയയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ് . അത് പിന്‍വലിച്ച് മാപ്പ് പറയണം..ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്നKKരമയെ അപമാനിച്ചതും തെറ്റ്.അതും പിൻവലിക്കണം.മാപ്പ് ചോദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

എളമരം കരീമിന്‍റെ വിവാദ പ്രസ്താവനയും അതിനോട് പിടി ഉഷയുടേയും കെക രമയുടേയും പ്രതികരണങ്ങള്‍ ഇങ്ങിനെ...

'യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; പിടി ഉഷക്കെതിരെ ഒളിയമ്പെയ്ത് എളമരം കരീം

മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷയുടെ പേര് പറയാതെ എളമരം കരീം വിമർശനമുന്നയിച്ചത്.സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം  ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.

പ്രധാനമന്ത്രിക്ക് നന്ദി, സ്പോർട്സ് പ്രധാനം, എളമരം കരീമിനോട് ബഹുമാനം: പിടി ഉഷ

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്ക് നന്ദിയെന്ന് പിടി ഉഷ. രാഷ്ട്രീയമല്ല സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതൽ മറുപടി നൽകുന്നില്ല. പലർക്കും പല അഭിപ്രായവും പറയാമെന്നും പിടി ഉഷ പറഞ്ഞു.

'പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് കെ കെ രമയുടെ എംഎല്‍എ സ്ഥാനം' :എളമരം കരീം

കെ.കെ രമ എംഎൽഎയ്ക്കെതിരെ അധിക്ഷേപവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം, സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമര്‍ശം.. നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു  കെകെ രമയുടെ പ്രതികരണം.

'കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ല', കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്ന് രമ

 

വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ കെ രമ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്നും ന്യൂസ് അവറില്‍ കെ കെ രമ പറഞ്ഞു. കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും രമ ചോദിച്ചു. രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയമില്ലാതെ എംഎല്‍എ ആയതില്‍ തനിക്ക് അഭിമാനമെന്നും രമ പറഞ്ഞു. കെ കെ രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുളള പാരിതോഷികമെന്നായിരുന്നു എളമരം കരീമിന്‍റെ പ്രതികരണം. വടകര ഒഞ്ചിയത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സിപിഎം സംഘടിപ്പിച്ച സി എച്ച് അശോകൻ അനുസ്മരണ ചടങ്ങിലായിരുന്നു കെ കെ രമയ്ക്ക് എതിരായ അധിക്ഷേപം. 

click me!