പുതുപ്പള്ളിയോർത്ത് മിണ്ടുന്നില്ല, അയയാതെ ചെന്നിത്തല; ഇടപെട്ട് ദേശീയ നേതാക്കൾ

Published : Aug 21, 2023, 10:09 AM ISTUpdated : Aug 21, 2023, 12:46 PM IST
പുതുപ്പള്ളിയോർത്ത് മിണ്ടുന്നില്ല, അയയാതെ ചെന്നിത്തല; ഇടപെട്ട് ദേശീയ നേതാക്കൾ

Synopsis

ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. 

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ വിവാദം പുകയുന്നു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. 

പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. ഉപ തെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയിൽ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂർവം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല ആവർത്തിക്കുന്നത്. എഐസിസി പുതിയ ചുമതലകൾ നൽകിയാൽ തൽക്കാലം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നിലവിൽ ചെന്നിത്തലയുള്ളത്. 

കോൺഗ്രസ് പ്രവർത്തകസമിതി: പരസ്യ വിവാദം ഒഴിവാക്കണം, അതൃപ്തിയുള്ളവരോട് ഖ‍‍ർ​ഗെ സംസാരിക്കും

രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്നാണ് നേതാക്കളോട് എഐസിസി നിർദ്ദേശിച്ചിട്ടുള്ളത്. അതൃപ്തിയുളള നേതാക്കളോട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തിൽ മാറ്റം വേണോ എന്നും ചർച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. 

രാജീവ് ഗാന്ധി വഴിവിളക്കെന്ന് ചെന്നിത്തല; 'അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ട് നയിക്കും'

https://www.youtube.com/watch?v=Ov99v5DFUpQ

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത