കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തം,മേഘയെ കൊല്ലാനായിട്ടുള്ള ശ്രമമാണ് നടത്തിയത്. നിയമനടപടി സ്വീകരിക്കും

Published : Jan 16, 2024, 10:28 AM ISTUpdated : Jan 16, 2024, 10:51 AM IST
കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തം,മേഘയെ കൊല്ലാനായിട്ടുള്ള ശ്രമമാണ് നടത്തിയത്.  നിയമനടപടി സ്വീകരിക്കും

Synopsis

യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ ലാത്തി ചാർജ്  അതിഭീകരമായ നരനായാട്ട്.ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട:ആലപ്പുഴ യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്..പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നു. കൊല്ലാൻ ആയിട്ടുള്ള ശ്രമമാണ് പോലീസ് നടത്തിയത്. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും.മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം . വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മേഘക്ക് പരിക്കേറ്റത്.സ്ഥിതി ഗുരുതരമായതിനാലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്  നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റിയത്..

 

.കരുവന്നൂരിൽ സിപിഎം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണ്. അതിന്‍റെ  വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവിനെ എതിരായ  ആരോപണം പുറത്തു വന്നു. സിപിഐഎമ്മിന്‍റെ റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. അതു മറച്ചുവെക്കാൻ ആണ് ഗവൺമെന്‍റ് ശ്രമിക്കുന്നത്. ശരിയായ വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി