'പിണറായി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു': ഗാന്ധിപ്രതിമ തകര്‍ത്തതില്‍ ചെന്നിത്തല

Published : Jun 14, 2022, 10:39 AM ISTUpdated : Jun 14, 2022, 10:43 AM IST
'പിണറായി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു': ഗാന്ധിപ്രതിമ തകര്‍ത്തതില്‍ ചെന്നിത്തല

Synopsis

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും ചെന്നിത്തല അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. 

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്തണം ഇ പി ജയരാജന് മാത്രമാണ്. പയ്യന്നൂരില്‍  ഗാന്ധി പ്രതിമ തകര്‍ത്തതിനെയും ചെന്നിത്തല അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ അറിവോടെയും പൊലീസിന്‍റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്‍റെയും കെപിസിസി ഓഫീസിലെ അക്രമത്തിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത തുടരാനാണ് പൊലീസ് നീക്കം. ഇന്നലെ രാത്രി സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമങ്ങൾ ആണ് അരങ്ങേറിയത്. കോൺഗ്രസ് ഇന്ന് സംസ്ഥാനത്താകെ കരിദിനം ആചരിക്കുകയാണ്.  ഉന്നത കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് വിമാനത്തിലേ പ്രതിഷേധം എന്നാണ് സി പി എം പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം