രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി; യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി

Published : Jun 20, 2024, 09:15 PM IST
രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി; യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി

Synopsis

കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു

തിരുവനന്തപുരം: കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിച്ചില്ലെന്നതാണ് കാരണം. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തിൽ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി. കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു. 

ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ പുതിയ ഘടക കക്ഷിയായി കേരള പ്രവാസി അസോസിയേഷനെ അംഗീകരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് സംഘടന രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് പാര്‍ട്ടിയുടെ ചെയർമാൻ. പാര്‍ട്ടി നേതാക്കളെ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി