രമേശ് ചെന്നിത്തലയ്ക്ക് ചാനൽ സർവ്വേകൾ നൽകുന്ന റേറ്റിംഗ് യാഥാർത്ഥ്യമല്ല; ഉമ്മൻ ചാണ്ടി

Published : Mar 22, 2021, 03:29 PM ISTUpdated : Mar 22, 2021, 04:13 PM IST
രമേശ് ചെന്നിത്തലയ്ക്ക് ചാനൽ സർവ്വേകൾ നൽകുന്ന റേറ്റിംഗ് യാഥാർത്ഥ്യമല്ല; ഉമ്മൻ ചാണ്ടി

Synopsis

മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മൻചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർവ്വേകളും പി ആർ വർക്കിന്റെ ഭാഗമാണെന്നാണ് ഉമ്മൻചാണ്ടിയുടെ ആരോപണം.

പത്തനംതിട്ട: രമേശ് ചെന്നിത്തലയ്ക്ക് സർവ്വേകൾ കൊടുക്കുന്ന റേറ്റിംഗ് യാ‌ഥാർത്ഥ്യമല്ലാത്തതെന്ന് ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങൾ ഉയർത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തലയുടെ  ഈ ആരോപണങ്ങൾ വിലപ്പോകില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. സർവ്വേകൾ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യുഡിഎഫ് തകരില്ലെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. 

മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മൻചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർവ്വേകളും പി ആർ വർക്കിന്റെ ഭാഗമാണെന്നാണ് ഉമ്മൻചാണ്ടിയുടെ ആരോപണം. യുഡിഎഫിന്റെ സൗജന്യ അരി നിർത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സർക്കാരാണ് ഇതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു. 

വയനാട്ടിലെ കെ സി റോസക്കുട്ടിയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മൻചാണ്ടി പത്തനംതിട്ടയിൽ പറഞ്ഞു. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ
വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു, വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ