പ്രതിപക്ഷനേതാവും ഗവര്‍ണറുമായി കൂടിക്കാഴ്ച, സ്വര്‍ണക്കടത്ത് കേസിലെ ഫയലുകളും നശിച്ചെന്ന് ചെന്നിത്തല;നാളെ കരിദിനം

Published : Aug 25, 2020, 08:01 PM ISTUpdated : Aug 25, 2020, 09:08 PM IST
പ്രതിപക്ഷനേതാവും ഗവര്‍ണറുമായി കൂടിക്കാഴ്ച, സ്വര്‍ണക്കടത്ത് കേസിലെ ഫയലുകളും നശിച്ചെന്ന് ചെന്നിത്തല;നാളെ കരിദിനം

Synopsis

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തമടക്കം പ്രതിപക്ഷനേതാവ് ഉന്നയിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ച നടത്തി. വിഎസ് ശിവകുമാര്‍, വി ടി ബൽറാം എന്നിവരും ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തമടക്കമുള്ള വിഷയമടക്കം പ്രതിപക്ഷനേതാവ് ഉന്നയിച്ചു.

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്നാണ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയും അട്ടിമറി സാധ്യതയുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് സെക്ഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തി. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണം.

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം, നേരിടാൻ ചീഫ് സെക്രട്ടറിയും, സുരേന്ദ്രൻ അറസ്റ്റ 

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും കത്തി നശിച്ചതിൽ ഉള്‍പ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നത് പോലും ദുരൂഹമാണ്. നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. 

'സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ കോൺഗ്രസ്-ബിജെപി ആസൂത്രിത ശ്രമം'; സമഗ്ര അന്വേഷണം നടത്തും:മന്ത്രി ഇപി

അതേ സമയം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന് പൊതുഭരണ വകുപ്പ് അറിയിക്കുന്നത്. എന്നാലിക്കാര്യത്തിൽ വ്യക്തതയില്ല.

 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും