എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

Published : Jul 28, 2019, 02:30 PM IST
എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

Synopsis

സംസ്ഥാന സർക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ് പുറത്തു വന്നത്. ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.  

കോട്ടയം: സമരത്തിനിടെ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ് പുറത്തു വന്നത്. ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

എംഎൽഎയെ മർദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ചെയ്തവരെ മർദ്ദിക്കുകയും അവർക്കെതിരെ കേസെടുക്കുകയുമാണുണ്ടായത്. സമരം നടത്തുന്നവരോട് പൊലീസ് സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് സിപിഐ നിലപാട് വ്യക്തമാക്കണം. കേരളത്തിലെ പൊലീസ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലുകയാണ്. ആഭ്യന്തര വകുപ്പ് ഭരിക്കാൻ താന്‍ യോഗ്യനല്ലെന്ന് പിണറായി വിജയന്‍ ഓരോ ദിവസവും തെളിയിക്കുകയാണ്. ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം