കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു; രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും

Published : Mar 06, 2019, 05:14 AM IST
കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു; രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും

Synopsis

മഹാപ്രളയത്തിന് ശേഷമുണ്ടായ കാർഷികമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നും ഇതിനാലാണ് കർഷക ആത്മഹത്യകൾ ഉണ്ടായതെന്നുമാണ് പ്രതിപക്ഷ ആരോപണം.

ഇടുക്കി: കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കണ്വീനർ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്യും. 

മഹാപ്രളയത്തിന് ശേഷമുണ്ടായ കാർഷികമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നും ഇതിനാലാണ് കർഷക ആത്മഹത്യകൾ ഉണ്ടായതെന്നുമാണ് പ്രതിപക്ഷ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ