ശബരിമല: കടകംപള്ളിയുടെ മാപ്പ് പോര, നവോത്ഥാന വേഷം കെട്ടിയാടിയ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും ചെന്നിത്തല

Published : Mar 20, 2021, 05:20 PM IST
ശബരിമല: കടകംപള്ളിയുടെ മാപ്പ് പോര, നവോത്ഥാന വേഷം കെട്ടിയാടിയ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും ചെന്നിത്തല

Synopsis

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും ചെന്നിത്തല.

തിരുവനന്തപുരം: ശബരിമലയിൽ നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നു മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വാശിയായിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ല.

വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരും മുന്നണിയും വികസനവും ക്ഷേമവും മാത്രം പറയുമ്പോള്‍ ശബരിമല വിശ്വാസ വിഷയം ആളിക്കത്തിക്കാനാണ് യുഡിഎഫ് ശ്രമം. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേകം നിയമം കൊണ്ടുവരുമെന്നാണ് യുഡിഎഫിന്‍റെ പ്രകടന പത്രികയിലെ ഉറപ്പ്. 
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം