'പിണറായി സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട'; അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ചെന്നിത്തല

Published : Jun 20, 2023, 01:40 PM IST
'പിണറായി സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട'; അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ചെന്നിത്തല

Synopsis

അഴിമതി പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ്. അഴിമതിയുടെ തെളിവുകളും രേഖകളും നല്‍കിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കോടതി വിധി സാധരണ ജനങ്ങളുടെ വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

രമേശ് ചെന്നിത്തലയുടെ പ്രസ്താവന: ''എ.ഐ ക്യാമറ ഇടപാടിലെ നഗ്‌നമായ അഴിമതിക്കെതിരെ ഞാനും വി.ഡി സതീശനും കൊടുത്ത ഹര്‍ജിയില്‍ ബഹു: ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്വാഗതാര്‍ഹമാണ്. എ.ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കല്‍, നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റില്‍ കൈയ്യിട്ടു വരാന്‍ ഉദ്ദേശിച്ച പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ്.''

''ഞാന്‍ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോള്‍ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയില്‍ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാല്‍ ഈ ഇടപാടില്‍ അഴിമതി ഞാന്‍ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.''

''ജനങ്ങള്‍ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വന്‍ അഴിമതിയുടെ തെളിവുകളും രേഖകളും ഞാന്‍ പല ഘട്ടങ്ങളില്‍ നല്‍കിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്?  ഒരു കാരണവശാലും സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. വിധി സാധരണ ജനങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട പോരാട്ടം തുടരും, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും...'' 
 

   എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം