
തിരുവനന്തപുരം: കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ച ബജറ്റ് നടപടിയിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൺമറഞ്ഞ് പോയവര്‍ക്ക് സ്മാരകം പണിയുന്നതിൽ എന്താണ് തെറ്റെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു. ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതിനെ പരിഹസിച്ച് വിടി ബൽറാം അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു കെഎം മാണി സ്മാരകത്തെ കുറിച്ച് ചെന്നിത്തലയോട് ചോദ്യം. മരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വച്ചുള്ള നീക്കമായൊന്നും അതിനെ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു,
തുടര്‍ന്ന് വായിക്കാം: '5 കോടിയില്‍ 500 പ്രമുഖ സംവിധായകൻ വക'; 'എന്‍റെ വക 500' ഓര്‍മ്മിപ്പിച്ച് ബല്‍റാം..
കെഎം മാണി സ്മാരകത്തിന് പണം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് വായിക്കാം: കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി...
അതേസമയം ബജറ്റ് നിര്‍ദ്ദേശങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സ്കൂൾ അധ്യാപക നിയമനം
സർക്കാർ അറിഞ്ഞു മതി എന്ന് പറയുന്നത് അഴിമതിക്ക് വകവയ്ക്കും. ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ നിയമനങ്ങൾ പൂര്‍ണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും.രണ്ടായിരം തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താൽക്കാലികമായി തുടങ്ങുന്ന കൺകെട്ട് വിദ്യയാണ് ബജറ്റെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam