'2 കിലോ അരി വാങ്ങാൻ 3 സഞ്ചിയുമായി പോണോ'; ഓണക്കിറ്റുകൾ എവിടെ സർക്കാരെ? 60% കടകളിലും കിട്ടാനില്ലെന്ന് ചെന്നിത്തല

Published : Sep 03, 2022, 05:30 PM ISTUpdated : Sep 03, 2022, 06:39 PM IST
'2 കിലോ അരി വാങ്ങാൻ 3 സഞ്ചിയുമായി പോണോ'; ഓണക്കിറ്റുകൾ എവിടെ സർക്കാരെ? 60% കടകളിലും കിട്ടാനില്ലെന്ന് ചെന്നിത്തല

Synopsis

വെള്ളക്കാർഡ്‌ കാർക്ക് നൽകേണ്ട 10kg കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അര കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നൽകുന്നത്

തിരുവനന്തപുരം: ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി നൽകാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി പി എൽ കാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡ്‌ കാർക്ക് നൽകേണ്ട 10kg കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അര കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നൽകുന്നത്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാനെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നൽകിയത് യഥാർത്ഥത്തിൽ കഴിഞ്ഞ മാസത്തിന്‍റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല. ഇനി ഓണത്തിന് എ പി എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70% റേഷൻ കടകളിലും കിട്ടാനില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോടിയേരിയെ കണ്ട്, കുടുംബാംഗങ്ങളുമായി സംസാരിച്ച് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും

സ്റ്റോക്ക് തീർന്നുവെന്നാണു കട ഉടമകൾ പറയുന്നത്. ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാം നന്നായി നടക്കുന്നു എന്നാണു പത്രസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഓണം പടി വാതിൽക്കൽ നിൽക്കുമ്പോൾ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം. ഇനിയും കണ്ണിൽ പെടിയിടാനുള്ള വാചക കസർത്ത് നടത്താതെ ന്യായമുള്ള റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വികരിക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡബിൾ ബാരൽ ഗൺ, പിസ്റ്റൽ, തിരുവാതിര, സംഗീതം, നൃത്തം; ഓണാഘോഷം വ്യത്യസ്തമാക്കി ആലപ്പുഴ ഫോറൻസിക് ടീം

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം