'വിഭാഗീയ പ്രവർത്തനം പാടില്ല', പാര്‍ട്ടിയിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനെന്ന് ചെന്നിത്തല

Published : Jan 19, 2023, 03:02 PM ISTUpdated : Jan 19, 2023, 03:43 PM IST
  'വിഭാഗീയ പ്രവർത്തനം പാടില്ല', പാര്‍ട്ടിയിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനെന്ന് ചെന്നിത്തല

Synopsis

ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കണം. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കിൽ സിപിഎം പങ്കെടുക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല.

കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ്‌ ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിൽ ഐക്യമാണ് വലുത്. പല തരത്തിൽ അഭിപ്രായം ഉണ്ടാകും. അത് പാർട്ടി വേദിയിൽ വേണം പറയാൻ. ഇപ്പോൾ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കണം. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കിൽ സിപിഎം പങ്കെടുക്കുകയാണ് വേണ്ടത്. സിപിഐയെ സിപിഎം ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പോയ കെ വി തോമസിന് ഇപ്പോളെങ്കിലും സിപിഎം ഒരു സ്ഥാനം കൊടുത്തതിൽ സന്തോഷമുണ്ട്. സ്ഥാനം നൽകി മോദി നേതാക്കളെ ബിജെപിയിൽ എത്തിക്കുന്ന തന്ത്രമാണ് പിണറായി കേരളത്തിൽ നടത്തുന്നത്. കെ വി തോമസിന് ഒപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി