
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സാങ്കേതികസര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. മന്ത്രി ജലീലിനെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിക്കുന്ന മൗനം ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍വ്വകലാശാലകളെ മന്ത്രിയുടെ ഓഫീസിന്‍റെ എക്സ്റ്റെന്‍ഷനായി മാറ്റിയിരിക്കുകയാണ്. ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും കത്തു നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
കെടിയുവിന്‍റെ പരീക്ഷാ നടത്തിപ്പിലും മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായി. മന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദ്ദേശം സാങ്കേതിക സര്‍വ്വകലാശാല വിസി നടപ്പാക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കളുടെ അഭിപ്രായം പോലും മന്ത്രി മുഖവിലയ്ക്കെടുക്കുന്നില്ല.
Read Also: മാർക്ക് ദാനത്തിൽ സർക്കാർ പ്രതിരോധത്തിൽ; എതിർപ്പുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍
പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുമുള്ള കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്‍റെ രഹസ്യസ്വഭാവം ഇല്ലാതായി. ഡീനിനും ചുമതല നല്‍കിയത് ചട്ടവിരുദ്ധമായാണ്.
Read Also: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; ജലീല്‍-ചെന്നിത്തല പോര് തുടരുന്നു
അഞ്ചിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്ല വിജയം നേടും. എറണാകുളത്ത് വോട്ടെടുപ്പിന് സമയം നീട്ടിനല്‍കാത്തത് ശരിയായില്ല. 12 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Read Also: എംജി സർവകലാശാല മാർക്ക് ദാന വിവാദം; കെ ടി ജലീലിന്‍റെ വാദം പൊളിയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam