'കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അപചയം ഈ വേദി കണ്ടാൽ മനസിലാകും'; സിപിഎമ്മില്‍ ഏജ് ബാർ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയെന്നും ചെന്നിത്തല

Published : May 01, 2026, 04:55 PM IST
ramesh chennithala

Synopsis

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അപചയം ഈ വേദി കണ്ടാൽ മനസിലാകുമെന്ന് രമേശ് ചെന്നിത്തല. വേദിയിലുള്ള ജി സുധാകരനെയും സിപി ജോണിനെയും പരാമർശിച്ചായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇരുവരും സിപിഎം വിട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവേദിയിൽ സംസാരിക്കവെ, ജി സുധാകരനും സിപി ജോണും സിപിഎം വിട്ടത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ വിമർശനം. “കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം ഈ വേദി കണ്ടാൽ മനസിലാകും” എന്ന് പറഞ്ഞ ചെന്നിത്തല, അഴിമതി രഹിതനായ മന്ത്രിയായിരുന്നുവെന്നും പുകഴ്ത്തി.“അദ്ദേഹത്തിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. കേരളമെല്ലാം തോറ്റാലും അമ്പലപ്പുഴ ജയിക്കണമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഒരു സെക്രട്ടറിയും ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതിന് മുൻപുണ്ടായിട്ടില്ല. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപഭ്രംശം ഇക്കുറി കണ്ടു”- എന്നും ചെന്നിത്തല വിമർശിച്ചു. ഇ വി ശ്രീധരൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ വി ശ്രീധരൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി സുധാകരൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്ന ആളല്ല. സുധാകരന്റേത് പ്രതിഷേധത്തിന്റെ സ്വരമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഎമ്മിലെ പ്രായപരിധി വിഷയത്തിയെയും ചെന്നിത്തല വിമർശനിച്ചു. സിപിഎമ്മിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് 80 കഴിഞ്ഞാലും മത്സരിക്കാം. ജി സുധാകരനെ പോലുള്ളവർക്ക് 70 കഴിഞ്ഞാൽ മത്സരിക്കാൻ കഴിയില്ലെന്ന് പറയുന്നു. ഏജ് ബാർ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പ്രകടിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം, ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു