പാലത്തിന്റെ ബീം തകര്‍ന്ന സംഭവം: സ്ഥലം രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും

Published : Aug 28, 2020, 07:22 AM IST
പാലത്തിന്റെ ബീം തകര്‍ന്ന സംഭവം: സ്ഥലം രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും

Synopsis

മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള 18 കിലോമീറ്റര്‍ ബൈപാസിന്റെ മുഴുവന്‍ പ്രവര്‍ത്തികളും പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.  

തിരുവനന്തപുരം: തലശ്ശേരി-മാഹി ബൈപാസിലുള്ള പാലത്തിന്റെ ബീം തകര്‍ന്ന സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. വെള്ളിയാഴ്ചയാണ് ചെന്നിത്തല സംഭവ സ്ഥലം സന്ദര്‍ശിക്കുക. മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള 18 കിലോമീറ്റര്‍ ബൈപാസിന്റെ മുഴുവന്‍ പ്രവര്‍ത്തികളും പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബീമുകള്‍ തകര്‍ന്നത് കരാറുകാറുടെ അശ്രദ്ധ കുറവാണെന്നാണ് പ്രോജക്ട് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ദേശീയപാത അതോറിറ്റിയാണ് നിര്‍മ്മാണം നടത്തുന്നതെന്നും സംഭവത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ, കോടതി പിരിയും വരെ തടവ്