
കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റെ ശ്രമം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്.
യുവാവിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. അപ്പോൾ തന്നെ ഇടപെട്ടിരുന്നെങ്കിൽ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നുവെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് താനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായതെന്നും പരാതിക്കാരി പറഞ്ഞു
വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam