കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി

By Web TeamFirst Published Nov 16, 2020, 10:08 AM IST
Highlights

യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 

മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍റെ ശ്രമമെന്ന് പരാതി

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം നേരത്തെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. 

'ഹലോ തൃപ്തയാണോ' എന്ന ചോദ്യത്തിൽ തുടക്കം, നാളെ നോക്കാമെന്ന് ഡോക്ടർമാർ; പീഡന ശ്രമത്തെ കുറിച്ച് പരാതിക്കാരി

 

click me!