വിദേശയാത്രയ്ക്ക് അനുമതി തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ

Published : Oct 05, 2026, 08:07 PM IST
Rapper Vedan

Synopsis

വേടന്‍റെ ആവശ്യം പരിഗണിച്ച കോടതി പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്‌പോർട്ട്‌ ഓഫീസർക്ക് കോടതി നിർദേശം നല്‍കി. കേസ് വിവരങ്ങൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.

കൊച്ചി: വിദേശത്ത് പോകാൻ അനുമതി തേടി ക്രിമിനൽ കേസുകളിൽ പ്രതിയായ റാപ്പര്‍ വേടൻ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വേടന്‍റെ ആവശ്യം. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്‌പോർട്ട്‌ ഓഫീസർക്ക് കോടതി നിർദേശം നല്‍കി. കേസ് വിവരങ്ങൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ
സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുവില്‍ അപകടസ്ഥലം സന്ദർശിച്ച് കായികമന്ത്രി, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഒ ജെ ജനീഷ്