ഇ-പോസ് പണിമുടക്കി, റേഷൻ വിതരണം മുടങ്ങി, പ്രതിഷേധവുമായി വ്യാപാരികൾ, വലഞ്ഞ് ജനം

By Web TeamFirst Published Jun 18, 2020, 1:45 PM IST
Highlights

കഴിഞ്ഞ നാല് ദിവസമായി ഇന്‍റനെറ്റ് തകരാറ് മൂലം റേഷൻ കടകളിലെ ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല. പലയിടങ്ങളിലും പൂ‍ർണ്ണമായി വിതരണം തടസപ്പെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടു. ഇന്റർനെറ്റ്‌ തകരാർ മൂലം ഇ-പേസ് മെഷീൻ പ്രവർത്തിക്കാത്തതിനെ തുടര്‍ന്നാണ് റേഷൻ വിതരണം തടസപ്പെട്ടത്. സെർവറിലെ തകരാറ് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്ന് മണിക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ അടക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. നാളെയോടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടുമെന്നും വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി ഇന്‍റനെറ്റ് തകരാറ് മൂലം റേഷൻ കടകളിലെ ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല. പലയിടങ്ങളിലും പൂ‍ർണ്ണമായി വിതരണം തടസപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നെങ്കിലും പരിഹാരമായില്ല. നാളെയോടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോണി നെല്ലൂർ അറിയിച്ചു.

click me!