ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ

Published : Aug 19, 2026, 11:12 PM IST
rpl

Synopsis

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും നൽകാൻ തീരുമാനമായി.

തിരുവനന്തപുരം : റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ് സംബന്ധിച്ച് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജീവനക്കാർക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും അനുവദിക്കും. ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കും. സെപ്റ്റംബർ രണ്ടാം വാരത്തിൽ തൊഴിൽ മന്ത്രി ആർ.പി.എൽ സന്ദർശിക്കുമെന്നും തൊഴിലാളികളുടെ മറ്റ് പ്രശ്നങ്ങൾ അപ്പോൾ നേരിട്ട് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി യോഗത്തിൽ ഉറപ്പുനൽകി.

മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ അജയ പ്രസാദ് എം.എൽ.എ, സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീ. സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടർ ടി. അശ്വിൻ കുമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ആർ.പി.എൽ മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ. രവികുമാർ, ഗോപാലകൃഷ്ണൻ, കുമാർ വേണു, എ. രമേഷ്, ഡെനിമോൻ, വിജയകുമാർ, സാബു എബ്രാഹാം (ഐ.എൻ.ടി.യു.സി), രമേശൻ, ടി. രവീന്ദ്രൻ, ശരത്ത്, ഗോപൻ, ആർ. രമേശൻ, ടി. അജയൻ (സി.ഐ.ടി.യു), വാസുദേവൻ, ശബരീനാഥൻ എസ്, ശിവകുമാർ ജി., ധർമലിംഗം, ചന്ദ്രകുമാർ (എ.ഐ.ടി.യു.സി), കെ. സന്തോഷ്, എ. പ്രേംകുമാർ (ബി.എം.എസ്), ആർ. രാമചന്ദ്രൻ, ടി. രാജ്കുമാർ, സി. മതിവാനൻ, അൻപരശൻ എ., എം. നാസർഖാൻ (യു.ടി.യു.സി) എന്നിവരും ഏരൂർ സുഭാഷ്, ധർമശ്രീജി, പ്രദീപ്, ബി. സാരഥ് എന്നിവരും പങ്കെടുത്തു. ആർ.പി.എൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ വിനോദ് എം., മാനേജർ സുധീർ രാവുണ്ണി, കുമരേശൻ എം, നന്ദകുമാർ, ആർ. ജയപ്രകാശ് തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളയിലെ എസ്എഫ്ഐ പ്രതിഷേധം, സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു; കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന് രജിസ്ട്രാ‍ർ
ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്, സിപിഎമ്മിന്റെ മുടന്തൻ ന്യായങ്ങളിൽ വസ്തുതയില്ലെന്ന് സണ്ണി ജോസഫ്