'സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല, കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവ് മൂലം', ആരോപണവുമായി കുടുംബം

Published : Aug 27, 2022, 03:21 PM ISTUpdated : Aug 27, 2022, 04:09 PM IST
 'സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല, കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവ് മൂലം', ആരോപണവുമായി കുടുംബം

Synopsis

സ്കാനിംഗില്‍ കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നെന്നും സിസേറിയന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു

കണ്ണൂര്‍: തലശ്ശേരി ജനറലാശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ശ്വാസ തടസം ഉണ്ടായതാണ് മരണ കാരണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ 25 ആം തിയ്യതി ആശുപത്രിയിൽ അഡ്മിറ്റായ സമയം തന്നെ രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

നേരത്തെ നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിൽ ആയിരുന്നുവെന്നതും ഡോക്ടർ ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീ രോഗ വിഭാഗം ഡോക്ടർ പ്രീജ മാത്യുവിനെതിരെയാണ് പരാതി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോര്‍ട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവുയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര്‍ എം ഒ വ്യക്തമാക്കി.

ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ ചികിത്സയിലിരിക്കെ മരിച്ചു

ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. ചിറ്റഞ്ഞൂർ സ്വദേശി വെള്ളക്കട വീട്ടിൽ ഹരിദാസനാണ് (62) വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ്  തർക്കത്തെ തുടർന്ന് ഹരിദാസൻ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് 2018 ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

മൂന്നര വർഷത്തിലധികമായി വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കഴിഞ്ഞദിവസം അസുഖ ബാധിതനായ ഹരിദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകി. 

Read Also : ബാറില്‍വെച്ച് പരിചയപ്പെട്ടു, മദ്യപാനം ഒരുമിച്ചാക്കി, ഒടുവിൽ കത്തികുത്ത്, അറസ്റ്റ്

PREV
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും