
ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും രമേശ് ചെന്നിത്തല ചെയ്ത വലിയ സഹായത്തെ ഓര്‍ത്ത് ആലപ്പുഴയിലെ കുടുംബം. അര്‍ദ്ധരാത്രിയിലും സഹായമഭ്യര്‍ത്ഥിച്ചെത്തിയ കുടുംബത്തിന് അദ്ദേഹം കൈത്താങ്ങായെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ARDS എന്ന അസുഖവുമായി ആശുപത്രിയില്‍ ചികിത്സക്കെത്തി മരണമടഞ്ഞ ധന്യയുടെ സഹോദരി രമ്യയാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഇന്‍ഷുറന്‍സ് ഡെസ്‌ക് പ്രവര്‍ത്തിക്കാത്തതിനാല്‍ ധന്യയുടെ മൃതദേഹം വിട്ടു നല്‍കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നും പിന്നീട് രമേശ് ചെന്നിത്തല ഇടപെട്ടാണ് രാത്രി തന്നെ വിട്ടുനല്‍കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രമേശ് ചെന്നിത്തലയെ വിളിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സഹോദരിയുടെ മൃതദേഹവുമായി മടങ്ങാന്‍ സാധിച്ചുവെന്നും സഹോദരി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam