ബസ് ജീവനക്കാരുടെ നീക്കം യാത്രക്കാരിക്ക് രക്ഷയായി, പികെഎസ് ബസ് ഒരു ജീവനുംകൊണ്ട് ഓടിയത് ആശുപത്രിയിലേക്ക്

Published : Aug 04, 2025, 05:05 PM IST
Manju

Synopsis

അബോധാവസ്ഥയിലായ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

പാലക്കാട്: സ്വകാര്യ ബസ്സിൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിക്ക് ബസ് ജീവനക്കാർ രക്ഷകരായി. മണ്ണാർക്കാട് ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി കെ എസ് ബസ്സിൽ കയറിയ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ബസ് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. യാത്രക്കാരി മഞ്ജു നാഥാണ് ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആയത്. തൃക്കടിയിൽ സ്വദേശിയായ ഡ്രൈവർ നിയാസും, കോതകുർശ്ശി കുറ്റിക്കോട് സ്വദേശിയായ കണ്ടക്ടർ ജയേഷും ചേർന്നാണ് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ