പൈപ്പിൽ നിറയെ പാമ്പ്: മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

Published : Jan 29, 2022, 05:57 PM IST
പൈപ്പിൽ നിറയെ പാമ്പ്: മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

Synopsis

ആർ.ആർ.ടി വാളണ്ടിയർമാർ ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കി.

മലപ്പുറം: വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്.

ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാൻ എത്തിയ ജീവനക്കാനാണ് പൈപ്പുകൾക്കിടയിൽ ഒരു പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ ആർആർടി വളണ്ടിയർ  നടത്തിയ തെരച്ചിലിലാണ് മറ്റ് ആറ് പാമ്പുകളെ കൂടി കണ്ടെത്തിയത്. ആർ.ആർ.ടി വാളണ്ടിയർമാർ ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കി.

കാടുമൂടി കിടക്കുന്ന കോമ്പൗണ്ടിൽ  ഉപയോഗിക്കാനുള്ളതും ഉപയോഗ ശൂന്യമായതുമായ നൂറുകണക്കിന് പൈപ്പുകളാണ് കെട്ടിക്കിടക്കുന്നത്. പ്രദേശത്ത് ഇനിയും പാമ്പുകളുണ്ടാവുമെന്നും ശക്തമായ തിരച്ചിൽ വേണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.  കോംപൗണ്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും