Latest Videos

അട്ടപ്പാടി ഊരുകളില്‍ കർശനനിയന്ത്രണം; ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നു

By Web TeamFirst Published May 16, 2021, 8:23 PM IST
Highlights

ഊരുനിവാസികൾ പുറത്ത് പോവാതിരിക്കാനായി  ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഐടിഡിപി ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. 

അട്ടപ്പാടി: അട്ടപ്പാടിയിലെ ഊരുകളിൽ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി.  ഊരുകളിൽ നിന്ന്  പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവർ  ഊരുകളിൽ പ്രവേശിക്കുന്നതും പരിശോധിക്കുന്നുണ്ടെന്ന് ഐടിഡിപി പ്രോജെക്ട് ഓഫീസ് വി കെ സുരേഷ്കുമാർ അറിയിച്ചു.  

ഊരുനിവാസികൾ പുറത്ത് പോവാതിരിക്കാനായി  ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഐടിഡിപി ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. കൂടാതെ  മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ അവശ്യമരുന്നുകൾ എത്തിക്കുന്നതായും ഊരുകൾ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പ്രോജക്ട് ഓഫീസർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!