കോഴിക്കോട് മേപ്പയൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

Published : Jul 29, 2021, 02:16 PM ISTUpdated : Jul 29, 2021, 02:26 PM IST
കോഴിക്കോട് മേപ്പയൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

Synopsis

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

കോഴിക്കോട്:  മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക്  പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി  പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണനെയും  ഭാര്യ കുഞ്ഞിമാതയെയുമാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത. 

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്