സർക്കാർ നിർദേശിച്ചു, തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കി; കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി

Published : May 27, 2025, 05:00 PM IST
സർക്കാർ നിർദേശിച്ചു, തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കി; കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി

Synopsis

ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വിരമിക്കൽ പ്രായം ഉയര്‍ത്തുകയെന്നത്.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസായി ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സുപ്രധാന നടപടി. വിരമിക്കൽ പ്രായം വര്‍ദ്ധിപ്പിക്കുകയെന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുള്‍ടൈം, പാര്‍ടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ  വിരമിക്കൽ പ്രായം 70 വയസ്സായി.

നേരത്തേ പാര്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കിയിരുന്നു. ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കുടുംബങ്ങള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമായി ക്ഷേത്ര ജോലികള്‍ക്കുള്ള അവകാശം ലഭിക്കുന്നതാണ് കാരാണ്മ. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും നിലവില്‍ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസാണ്. ക്ഷേമനിധി രൂപീകരണം, സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള കാരാണ്മ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങള്‍ തീരുമാനിക്കുതിന് സബ് കമ്മിറ്റിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, അംഗം അഡ്വ.എ അജികുമാര്‍ എന്നിവര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു