07:41 AM (IST) Dec 26

Malayalam News live:ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്

തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ് നമസ്തേ കേരളത്തിൽ പറഞ്ഞു. 

Read Full Story
07:12 AM (IST) Dec 26

Malayalam News live:വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം

വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. 

Read Full Story
06:53 AM (IST) Dec 26

Malayalam News live:ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി

Read Full Story
06:36 AM (IST) Dec 26

Malayalam News live:സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ

സിപിഐക്ക് ഇന്ന് നൂറ് വയസ്. ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ നേതാക്കള്‍ സംസാരിക്കും

Read Full Story
06:24 AM (IST) Dec 26

Malayalam News live:ശബരിമല സ്വർണക്കടത്ത് - ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കടത്തിൽ തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Full Story
06:15 AM (IST) Dec 26

Malayalam News live:സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം.

Read Full Story