
തിരുവനന്തപുരം: വിരമിച്ചാലും കേരളത്തിൽ തുടരുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്. വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാത സൈക്കിളിംഗ് സവാരിക്കിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്യും. ലോക്ഡൗൺ കാലത്ത് തിയ്യേറ്ററുകളില്ലാത്തതിനാല്‍ സിനിമ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്. തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam