നമസ്തേ കേരളത്തിലൂടെ മുഹമ്മദ് റിയാസിന് വിവാഹമംഗളാശംസകള്‍ നേര്‍ന്ന് സന്ദീപ് വാര്യരും ശബരീനാഥും

Published : Jun 12, 2020, 09:18 AM IST
നമസ്തേ കേരളത്തിലൂടെ മുഹമ്മദ് റിയാസിന് വിവാഹമംഗളാശംസകള്‍ നേര്‍ന്ന് സന്ദീപ് വാര്യരും ശബരീനാഥും

Synopsis

''റിയാസിന് എല്ലാവിധ മംഗളാശംസകളും നേരുന്നു. നല്ല ഭാവി ജീവിതം ആശംസിക്കുന്നു''...

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന് നമസ്തേ കേരളത്തിലൂടെ വിവാഹമംഗളാശംസകള്‍ നേര്‍ന്ന് എംഎല്‍എ ശബരീനാഥും ബിജെപി വക്താവ് സന്ദീപ് വാര്യരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് അറിയിച്ചത്. 

''റിയാസിന് എല്ലാവിധ മംഗളാശംസകളും നേരുന്നു. നല്ല ഭാവി ജീവിതം ആശംസിക്കുന്നു''വെന്ന് സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലൂടെ ആശംസിച്ചു. ''എല്ലാ വിവാഹാശംസകളും റിയാസിന് നേരുന്നു.  നന്നായിട്ട് മുന്നോട്ടുപോകാനുള്ള കരുത്ത് സര്‍വ്വേശ്വരന്‍ നേരട്ടേ'' എന്ന് ശബരീനാഥ് എംഎല്‍എയും ആശംസിച്ചു.  

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച  മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K