
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻ തുക കൈമാറിയെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും ഹസ്സൻ വാരിസ് പറഞ്ഞു. മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വപ്പിച്ചതാണെന്നും ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദ്ദത്തെ തുടർന്ന് ആണെന്നും ഹസൻ വാരിസ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സത്യവാങ്മൂലം നൽകിയത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇഡി രംഗത്തെത്തി. ഹസ്സൻ വാരിസിന് പണം കൈമാറിയതിന് തെളിവുണ്ടെന്ന് ഇഡി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam