ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം; 14,670 രൂപയും മൊബൈൽ ഫോണും കവർന്നു

Published : Aug 06, 2026, 02:18 PM IST
guruvayur juice shop theft

Synopsis

തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു.

ഗുരുവായൂർ: ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം. തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ ചില്ല് വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാൾ അകത്ത് കയറുന്നതും ഒരാൾ പുറത്ത് കാവൽ നിൽക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'