അതി സുരക്ഷ ജയിലിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ നിരാഹാര സമരം

By Web TeamFirst Published Jul 17, 2019, 11:17 PM IST
Highlights

സെൽ വിട്ട് ജയിൽ വളപ്പിലേക്ക് ഇറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്‍റെ പരാതി. എന്നാൽ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയിൽ ഉദ്യോ​ഗസ്ഥ‌ർ അറിയിച്ചു. 

തൃശ്ശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിരാഹാരം തുടങ്ങി. അതിസുരക്ഷ ജയിലിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്. കോടതിയിൽ ഹാജരാക്കുന്നതിനു പകരം വീഡിയോ കോൺഫറൻസിംഗ് സംവിധാനമാണ് ഇവിടെ രൂപേഷിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കാരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതും. ഈ സെൽ വിട്ട് ജയിൽ വളപ്പിലേക്ക് ഇറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്‍റെ പരാതി. എന്നാൽ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയിൽ ഉദ്യോ​ഗസ്ഥ‌ർ അറിയിച്ചു. 

click me!