മന്ത്രിയേയും ചീഫ് വിപ്പിനേയും ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്

By Web TeamFirst Published May 18, 2021, 10:05 AM IST
Highlights

രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കേരളാ കോൺഗ്രസ് ആദ്യാവസാനം നിലപാടെടുത്തെങ്കിലും സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 

തിരുവനന്തപുരം/ കോട്ടയം: കേരളാ കോൺഗ്രസിന് അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ കോൺഗ്രസിന് കിട്ടയത്. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍ ജയരാജിനെയും തീരുമാനിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. 

രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കേരളാ കോൺഗ്രസ് ആദ്യാവസാനം നിലപാടെടുത്തെങ്കിലും സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇടുക്കി എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ്  നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

click me!