
കോട്ടയം: യുഡിഎഫ് വിട്ടുവരുന്നവര്‍ക്കുള്ള വെന്‍റിലേറ്ററല്ല ഇടത് മുന്നണിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ. യുഡിഎഫിൽ നിന്ന് പുറത്തായി. പക്ഷെ മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ല. കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളാ കോൺഗ്രസ് പാര്‍ട്ടിക്ക് ഉള്ള നിലപാട് കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്. നിലവിൽ സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. യുഡിഎഫിൽ നിന്ന് പുറത്ത് പോയതല്ല. പുറത്താക്കിയതാണ്. ആരേയും പിണക്കാൻ ഈ ഘട്ടത്തിൽ ഇല്ലെന്നാണ് പ്രതികരണം.
തുടര്‍ന്ന് വായിക്കാം: ജോസിന് മുന്നിൽ വാതിലടച്ച് സിപിഐ; വെന്റിലേറ്ററാകേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രൻ...
കാനം രാജേന്ദ്രന്‍റെ പ്രതികരണം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam