ആകെ 1,49,755 പേർക്ക്; കേന്ദ്രത്തിന്‍റെ 1500, സംസ്ഥാനത്തിന്‍റെ 1500 രൂപ; ആകെ 3000 രൂപ, മത്സ്യത്തൊഴിലാളിക്ക് ആശ്വാസം

Published : Oct 11, 2025, 06:14 PM IST
Money

Synopsis

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകി. പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ വീതം ലഭിക്കും. 

തിരുവനന്തപുരം: പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്.

ആകെ 41.90 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ ആകെ 3000 രൂപ വീതം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വിഹിതം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. കേന്ദ്ര ഭരണാനുമതിയും വിഹിതവും അടിയന്തരമായി അനുവദിച്ചുനൽകണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ ഭരണാനുമതി ലഭിക്കുകയും വിഹിതം അനുവദിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാവുകയാണ്.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്