
കോഴിക്കോട്: സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയില്‍ വിവാദം മുറുകുന്നു.നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ആര്‍എസ്എസിനെതിരെ സതീശന്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനം കാപട്യമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. 2006ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു പുറത്ത് വിട്ടു. ആര്‍എസ്എസിനെ ആക്രമിക്കുക വഴി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് സതീശന്‍റെ ശ്രമമെന്നും ആര്‍വി ബാബു ആരോപിച്ചു.
RV ബാബുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ....
2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു.
ഉദരനിമിത്തം ബഹുകൃത വേഷം.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉൽഘാടനം ചെയ്ത അക്കാലത്തെ സതീശൻ ഇന്നത്തെ അൽ സതീശനായിരുന്നില്ല. പറവൂരിലെ ആദ്യ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് RSS നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് RSS വെറുക്കപ്പെട്ട പ്രസ്ഥാനവുമായിരുന്നില്ല. മഹാത്മാ ഗാന്ധി വരെ RSS പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ കോൺഗ്രസ്സിന്റെ തുടർച്ചയായ പരാജയങ്ങൾക്കും തന്റെ മുഖ്യമന്ത്രി സ്വപ്നത്തിനും തടസ്സം സംഘ പരിവാർ ശക്തികളാണെന്ന തിരിച്ചറിവ് സതീശനെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന സതീശൻ RSS വിരോധം വോട്ട് നേടിത്തരുമെന്ന് വിചാരിക്കുന്നു. പണം തട്ടിപ്പ് കേസിൽ തന്റെ ആരാധ്യനായ നേതാവ് രാഹുലിനെ ഇഡി മുട്ടിൽ നിർത്തുമ്പോൾ സതീശന് RSS വിരോധം പാരമ്യതയിലെത്തുന്നു. കഴുതക്കാമം കരഞ്ഞ് തീർക്കട്ടെ എന്നാശിക്കാം
സതീശന്‍ 2013ല്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ പങ്കെടുത്തതിന്‍റെ ച്തിത്രങ്ങള്‍ സദാനന്ദന്‍ മാസ്ററര്‍ പുറത്തുവിട്ടു. ആര്‍ എസ് എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം സതീശന് അറിയാന്‍ പാടില്ലേയെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.ഗോള്‍വാര്‍ക്കറിനെ വെറുക്കുന്ന സതീശന്‍ എന്തിന് ആര്‍ എസ് എസ് പരിപാടയില്‍ പങ്കെടുത്തു?'വെറുക്കപ്പെട്ട 'സംഘടനയായ RSSഉം വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം അറിയാമായിരുന്നില്ലേയെന്ന് അദ്ദേഹം പരിഹസിച്ചു