ശബരിമലയിൽ നിലപാട് തിരുത്തി സിപിഎം? ജനങ്ങളുടെ വികാരം പ്രധാനമെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിളള

By Web TeamFirst Published Feb 8, 2021, 1:25 PM IST
Highlights

ഇന്ത്യയിൽ വര്‍ഗ്ഗ സമരത്തിനുള്ള സാധ്യതകൾ കൂടി. എംവി ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കിയെന്നും എസ്ആര്‍പി 

തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ പ്രസക്തി നഷ്ടമായിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.. വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് ശാസ്ത്രത്തിന്‍റെയും യുക്തിയുടേയും അടിസ്ഥാനത്തിലുള്ള പൊതു വീക്ഷണം ആണ്. അത് എല്ലാ കാലത്തും പ്രായോഗികമാണ്.  നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവന പ്രസംഗത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു, 

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ശബരിമലയിൽ മുൻ അനുഭവങ്ങൾ പാർട്ടി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. ശബരിമലയിൽ ജനങ്ങളുടെ വികാരം പ്രധാനമാണ്. ഇനി വിധി വന്നാലും എല്ലാവരുമായി ചർച്ച നടത്തി സമവായമുണ്ടാക്കി മാത്രം മുന്നോട്ട്.എന്നായിരുന്നു എസ്ആര്‍പിയുടെ പ്രതികരണം

click me!