'ബിജെപിയെ ന്യായീകരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു', വിമര്‍ശനവുമായി എസ്‍ആര്‍പി

Published : Jul 03, 2022, 12:04 PM IST
 'ബിജെപിയെ ന്യായീകരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു', വിമര്‍ശനവുമായി എസ്‍ആര്‍പി

Synopsis

മുഖ്യമന്ത്രിയ്ക്കെതിരെ ഇഡി അന്വേഷണം വേണമെന്ന രാഹുലിന്‍റെ ആവശ്യം രാജ്യവ്യാപകമായി ഇഡിയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ തള്ളുന്നതാണെന്നും എസ്‍ആര്‍പി

വയനാട്: ബിജെപിയെ ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നെന്ന് എസ് രാമചന്ദ്രന്‍ പിള്ള. സിപിഐഎമ്മും ബിജെപിയും അക്രമത്തിന്‍റെ വക്താക്കളാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടാണ് വിമര്‍ശനം. മുഖ്യമന്ത്രിയ്ക്കെതിരെ ഇഡി അന്വേഷണം വേണമെന്ന രാഹുലിന്‍റെ ആവശ്യം രാജ്യവ്യാപകമായി ഇഡിയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ തള്ളുന്നതാണ്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായ സങ്കുചിത രാഷ്ട്രീയമാണിത്. ഇഡി അന്വേഷണത്തെ രാഹുൽ ന്യായീകരിക്കുക എന്നത് അങ്ങേയറ്റം പരസ്പര വിരുദ്ധമായ നിലപാടാണെന്നും എസ്‍ആര്‍പി പറഞ്ഞു. 
 

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം