
പുനലൂർ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കൂടൽ നെടുമൺകാവിൽ ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് സാരമായ പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് അടിത്തറ ഇളകി മാറി. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam