ശബരിമലയിലെ സ്വർണപ്പാളി; അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി, പണി പൂര്‍ത്തിയാക്കി സന്നിധാനത്ത് എത്തിക്കണമെന്ന് നിര്‍ദേശം

Published : Sep 15, 2025, 01:58 PM ISTUpdated : Sep 15, 2025, 02:02 PM IST
high court sabarimala

Synopsis

അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു.

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണം. ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മഹസർ രേഖയിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളിലും വ്യത്യസ്ത വിവരങ്ങളാണ് ഉള്ളത്. 2009 ൽ ദ്വാരക പാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതായി രേഖകളിലുണ്ട്. എന്നാൽ 2019ലും സ്വർണപ്പാളികൾ കൈമാറിയതായി രേഖകളിലുണ്ട്. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ഇളക്കിക്കൊണ്ടുപോയതെന്നാണ് ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഭക്തർ നാണയത്തുട്ടുകൾ എറിഞ്ഞ് സ്വർണ്ണപ്പാളികൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇപ്പോഴത്തെ നിലയിൽ സ്വർണപ്പാളി തിരിച്ചെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ബോർഡ് അറിയിച്ചിരുന്നു. സ്വർണ്ണം തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും രേഖകൾ പരിശോധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ സ്വർണം കൊണ്ടുപോയതിൽ പിഴവ് പറ്റിയെന്ന് ദേവസ്വം ബോർഡ് കോടതി അറിയിച്ചു. അതേസമയം, സ്വർണ്ണം പൂശാൻ കൊണ്ട് പോയ കൊണ്ടുപോയ സ്വർണപാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം